കൽപ്പറ്റ: നാലര പഞ്ചായത്തിൽ 4 വരി പാതയുണ്ടാക്കാൻ 2000 കോടി വേണമെന്നിരിക്കെ ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാടിൻ്റെ പുനർനിർമാണത്തിന് വെറും 2300 കോടി രൂപ മതിയെന്ന കണക്കുമായി സർക്കാർ. മേഖല തിരിച്ചുള്ള രൂപരേഖയായി.വീടുകൾക്ക് 120 കോടി, റോഡുകൾക്ക് 250 കോടി എന്നൊക്കെയാണ് കണക്ക്. മേഖല തിരിച്ചുള്ള രൂപരേഖ തയാറായി. ഇത് പ്രകാരം വീടുകളുടെ പുനർ നിർമാണത്തിന് മാത്രം വേണ്ടത് 120 കോടിയാണ്. പുനരധിവാസത്തിന് ഭൂമി കണ്ടെത്താൻ വേണ്ടതും 120 കോടി തന്നെ. ഉരുൾ ദുരന്തം തകർത്ത റോഡുകൾ പുനർനിർമിക്കാൻ കണക്കാക്കുന്നത് 250 കോടിയാണ്. വൈദ്യുതി, കുടിവെള്ള സംവിധാനങ്ങൾ സജ്ജമാക്കാനും 250 കോടി വേണം. കാർഷിക മേഖലയെ കൈപി ടിച്ചുയർത്താൻ ആവശ്യമെന്ന് കണക്കാക്കുന്നത് 150 കോടിയാണ്.
ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുനർ നിർമാണത്തിന് 100 കോടി വേറെ. സർക്കാർ വി ഭാവനം ചെയ്യുന്ന ടൗൺഷിപ്പിന് ചെലവ് വരിക 100 കോടി രൂപയാണ്. ഇതടക്കം 2300 കോടി രൂ പ പുനർനിർമാണത്തിന് മാത്രം ചെലവുവരുമെ ന്നാണ് കണക്കാക്കുന്നത്. കേന്ദ്ര സംഘത്തിന്റെ സഹകരണത്തോടെയുള്ള നഷ്ട്‌ടം കണക്കാക്ക ലും പുരോഗമിക്കുകയാണ്. ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ ഈ മേഖലയിൽ 1555 വീടുകൾ പൂർണമായും 452 വീടുകൾ ഭാഗികമായും തക ർന്നെന്നാണ് സർക്കാർ കണക്ക്. വിനോദ സഞ്ചാ രമേഖലയിൽ 50 കോടിയുടെ നഷ്ടമാണ് കണ ക്കാക്കുന്നത്. സർക്കാർ കെട്ടിടങ്ങൾക്ക് മാത്രമാ യി 56 കോടിയുടെ നഷ്ടമുണ്ടായി. വാഹനങ്ങളു ടെ നഷ്ടം 26 കോടിയാണ്.
347.22 കോടിയാണ് ഇതുവരെ വയനാട് പുനരധി വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത്. കേന്ദ്രത്തിന്റെ കാര്യമാ യ സാമ്പത്തിക പിന്തുണയില്ലാതെ ഇക്കാര്യത്തി ൽ മുന്നോട്ടുപോകാനാവില്ല. അതേസമയം, കേ ന്ദ്രത്തിൽനിന്ന് ഇക്കാര്യത്തിൽ ഇതുവരെയും അ നുകൂല സമീപനമൊന്നുമുണ്ടായിട്ടില്ല. വയനാട്ടി ലേത് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണമെ ന്ന സംസ്ഥാനത്തിൻ്റെ ആവശ്യത്തിലും കേന്ദ്രം മൗനം തുടരുകയാണ്.
2300 crore is enough to rebuild Wayanad.